-
ആർ.ശങ്കർ ഓർമയായിട്ട് ഇന്ന് 51 വർഷം
കോൺഗ്രസിന്റെ തലയെടുപ്പായിരുന്നു മുൻ മുഖ്യമന്ത്രി ആർ.ശങ്കർ. ഞെളിഞ്ഞു നടക്കുന്നു എന്ന പരാതി ഉയർന്നപ്പോ എന്റെ നട്ടെല്ല് നിവർന്നതാണെന്നു വിളിച്ചുപറഞ്ഞ ചങ്കൂറ്റം...
കേരളത്തിൽ കോൺഗ്രസിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ആർ.ശങ്കർ. കേരളത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഏകകക്ഷി മുഖ്യമന്ത്രിയും അദ്ദേഹം ആയിരുന്നു. പിന്നാക്ക സമുദായത്തിൽനിന്നു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെ നേതാവും മറ്റാരുമല്ല. ഇതിൽനിന്നുതന്നെ കേരള രാഷ്ട്രീയത്തിൽ ശങ്കറിന്റെ മഹത്വം വ്യക്തം.
ശക്തനായ ഭരണാധികാരി, ഉജ്വല വാഗ്മി, പരന്ന വായനയ്ക്ക് ഉടമ, അസാമാന്യ സംഘാടകശേഷിയുള്ള നേതാവ്, സാമുദായിക–രാഷ്ട്രീയ നേതൃത്വത്തിൽ ഒരുപോലെ മുദ്രപതിച്ച വ്യക്തി തുടങ്ങിയ വിശേഷണങ്ങൾ ശങ്കറിനു സ്വാഭാവികമായി വന്നുചേരുന്നതാണ്. തലയെടുപ്പുള്ള ആ നേതാവ് കോൺഗ്രസിന്റെ തന്നെ തലയെടുപ്പായിരുന്നു. 1964ൽ അവിശ്വാസപ്രമേയചർച്ചയ്ക്കു മറുപടി പറഞ്ഞുകൊണ്ട് കേരള രാഷ്ട്രീയചരിത്രത്തിൽ ഇടംപിടിച്ച അതിഗംഭീര പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു:
‘‘ ചിലരുടെ പരാതി ഞാൻ ഞെളിഞ്ഞു നടക്കുന്നു എന്നതാണ്. എന്റെ നട്ടെല്ല് സ്വതേ നിവർന്നതാണ്. അത് എന്തുകൊണ്ടാണെന്നു സൃഷ്ടിച്ച ബ്രഹ്മാവിനോടു പോയി ചോദിക്കണം. എന്റെ അനാട്ടമി അങ്ങനെ ആയതിനു ഞാൻ കുറ്റവാളിയല്ല’’
ഇന്നേ മഹാനായ ശ്രി ആർ . ശങ്കർ അവറുകളുടെ 51 ആം ചരമ വാർഷികം ആലത്തൂർ ശ്രീ നാരായണ കോളേജിൽ അനുഷ്‌മരിച്ചു.
ഈഴവ സമുദായത്തിന്റെ വേണ്ടി അവസാനം ശ്വാസം വരെ പോരാടിയ അദ്ദേഹത്തെപ്പോലെ ഉള്ള കർമ്മ ധീരരായ വ്യക്തികൾ ഇനി ഉള്ള തലമുറകൾക്കു ഒരേ അദ്‌ഭുതം ആണേ,
നട്ടെല്ല് വളഞ്ഞ ഈ സമൂഹത്തിനെ ഒരിക്കലും മനസിലാക്കാൻ പോകുന്നില്ല ആ മഹദ് വ്യക്തിയുടെ ത്യാഗങ്ങൾ.
പ്രണാമം