



ആലത്തൂർ — ആലത്തൂർ ശ്രീനാരായണ കോളേജിന് അഭിമാന നിമിഷം സമ്മാനിച്ചുകൊണ്ട്, കോളേജിലെ ഒന്നാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർത്ഥിനിയായ എം. ഐശ്വര്യ ദേശീയ ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയിൽ വെച്ചാണ് ഈ വർഷത്തെ ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ഫോർട്ട് കൊച്ചിയിൽ നടന്ന സംസ്ഥാന ടീം സെലക്ഷൻ ക്യാമ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് ഐശ്വര്യ കേരള ടീമിൽ ഇടം നേടിയത്. പല്ലശ്ശേന വി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷമാണ് ഐശ്വര്യ ആലത്തൂർ എസ്.എൻ. കോളേജിൽ ബിരുദ പഠനത്തിനായി ചേർന്നത്.
ദേശീയതലത്തിൽ നേട്ടം കൊയ്യാനൊരുങ്ങുന്ന എം. ഐശ്വര്യയ്ക്ക് കോളേജ് മാനേജ്‌മെന്റ്, പ്രിൻസിപ്പൽ, ഇക്കണോമിക്സ് വിഭാഗം, കായികവിഭാഗം, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
Comments are closed