എസ് എൻ ഡി പി യോഗം ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ
🌹🌹🌹🌹🌹🌹🌹🌹🌹🌹
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെ യൂണിറ്റ് തലയോഗം ആലത്തൂർ ശ്രീനാരായണ കോളേജിൽ 28/06/2024 വെള്ളിയാഴ്ച 11.30 നു ഗുരുകൃപ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. മറ്റു കോളേജുകളിൽ നിന്നും ട്രാൻസ്ഫർ ആയി വന്ന അധ്യാപകരെയും അനധ്യാപകരെയും ആലത്തൂർ യൂണിറ്റിലേക്ക് സ്വാഗതം ചെയ്തു. യോഗം യൂണിറ്റ് പ്രസിഡന്റ് പ്രിൻസിപ്പൽ ഡോ. എൻ എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോമേഴ്‌സ് വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ ഷബ്‌ന ടീച്ചറെ ആദരിച്ചു. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനു എല്ലാ ജീവനക്കാരുടെയും നല്ല മനസ്സും ഐക്യവും അത്യാവശ്യമാണെന്നും അതിനു ഗുരുദേവൻ അനുഗ്രഹിക്കട്ടെയെന്നും യൂണിറ്റ് പ്രസിഡന്റ്കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. സുമേഷ് ആർ വി സംഘടനാ സന്ദേശം അവതരിപ്പിച്ചു. എസ് എൻ കോളേജുകളുടെ മാനേജരും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയുമായ ആദരണീയ ബഹു. ശ്രീ വെള്ളാപ്പള്ളി നടേശൻ അവർകളുടെ കരങ്ങൾക്ക് ശക്തി പകരുന്ന രീതിയിൽ എല്ലാ ജീവനക്കാരുടെയും സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തിനു ബഡിങ് സയന്റിസ്റ് പ്രൊജക്റ്റ് സംസ്ഥാന കോർഡിനേറ്ററും, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ എസ് എൻ കോളേജ് ആലത്തൂർ യൂണിറ്റ് വൈസ് പ്രസിഡന്റുമായ ശ്രീമതി ദിവ്യ ആർ സ്വാഗതം പറഞ്ഞു. എസ് എൻ കോളേജ് ആലത്തൂർ യൂണിറ്റ് സെക്രട്ടറി ശ്രീ ബിനു ഉദയകുമാർ നന്ദി പ്രകാശിപ്പിച്ചു.
കമ്മറ്റി അംഗങ്ങൾ : പ്രസിഡന്റ് ഡോ. എൻ എസ് രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ശ്രീമതി. ദിവ്യ ആർ, സെക്രട്ടറി ബിനു ഉദയകുമാർ, ജോയിൻ സെക്രട്ടറി ശ്രീ സോജൻ സി എ, ട്രഷറർ ശ്രീ. പ്രിത്വിരാജ്. പി , കമ്മിറ്റി അംഗങ്ങൾ ഡോ ആർ ബിന്ദു, ശ്രീമതി രജികൃഷ്ണ, ഡോ ഷബ്‌ന ബാബു, ശ്രീ രാജേഷ് കെ ആർ, ഡോ സുമേഷ് ആർ വി, ശ്രീ പ്രദീപ് പി.
Comments are closed