shape
shape
  • Home
  • SNGEC
  • നവതിയുടെ നിറവിൽ പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ; ആശംസകൾ നേർന്ന് ശ്രീനാരായണ കോളേജ്

നവതിയുടെ നിറവിൽ പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശൻ; ആശംസകൾ നേർന്ന് ശ്രീനാരായണ കോളേജ്

ആലത്തൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും ശ്രീനാരായണ ട്രസ്റ്റ് സെക്രട്ടറിയുമായ പദ്മഭൂഷൺ വെള്ളാപ്പള്ളി നടേശന് നവതിയുടെ (90-ാം ജന്മദിനം) നിറവിൽ ആശംസകളുടെ പ്രവാഹം.

ചിങ്ങമാസത്തിലെ വിശാഖം നക്ഷത്രത്തിൽ എത്തിയ നവതി ആഘോഷത്തോടനുബന്ധിച്ച് ആലത്തൂർ ശ്രീനാരായണ കോളേജിലെ അധ്യാപകരും അനധ്യാപക ജീവനക്കാരും അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യങ്ങളും ദീർഘായുസ്സും നേർന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായി എസ്.എൻ.ഡി.പി യോഗത്തെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളെയും മുന്നിൽ നിന്ന് നയിക്കുന്ന വെള്ളാപ്പള്ളി നടേശന്, കേന്ദ്ര സർക്കാരിന്റെ പദ്മഭൂഷൺ ബഹുമതി ലഭിച്ച ശേഷമുള്ള ആദ്യ ജന്മദിനം കൂടിയാണിത്. കണിച്ചുകുളങ്ങരയിലെ വസതിയിൽ സംഘടിപ്പിച്ച പിറന്നാൾ ആഘോഷ ചടങ്ങുകളിൽ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും ആയിരക്കണക്കിന് സമുദായ അംഗങ്ങളും പങ്കെടുത്തു.

Comments are closed