shape
shape

ഗുൽമോഹർ 2026 – ഉദ്ഘാടനം മാർച്ച് 14ന്

ആലത്തൂർ: ശ്രീ നാരായണ കോളേജ് ആലത്തൂരിൽ പൂർവ വിദ്യാർദ്ധതികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഗുൽമോഹർ 2026” പരിപാടി മാർച്ച് 14 ന് രാവിലെ 10 മണിക്ക് കോളേജ് ഗുരുകൃപ ഹാളിൽ നടക്കും.

പരിപാടിയുടെ മുഖ്യാതിഥിയായി തരൂർ നിയോജക മണ്ഡലം എം.എൽ.എ പി.പി. സുമോദ് പങ്കെടുക്കും. പരിപാടിയുടെ ഉദ്ഘാടനം ആലത്തൂർ നിയോജക മണ്ഡലം എം.എൽ.എ കെ.ഡി. പ്രസേനൻ നിർവഹിക്കും.

ശ്രീ നാരായണ ഗുരുദേവന്റെ മഹത്വവും സന്ദേശങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകയും സാമൂഹിക ബോധവൽക്കരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഗുരുസ്മരണ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ സംഗമത്തിൽ കോളേജിലെ പൂർവ്വവിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥികളും പങ്കുചേരും. പൂർവ്വവിദ്യാർത്ഥികൾക്ക് അവരുടെ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവെക്കാനും കോളേജുമായി ഉള്ള ബന്ധം പുതുക്കിപ്പിടിക്കാനും ഈ സംഗമം അവസരമൊരുക്കും.

പരിപാടിയിൽ വിവിധ സാംസ്കാരിക പരിപാടികളും അനുസ്മരണ പ്രഭാഷണങ്ങളും സംഘടിപ്പിക്കും.വിവിധ സാംസ്കാരിക പരിപാടികളും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയുള്ള അവതരണങ്ങളും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.

കോളേജ് പ്രിൻസിപ്പൽ ഡോ. പ്രവീണ വിജയൻ, പ്രസിഡന്റ് എ. മുഹമ്മദ്, കോ-ഓർഡിനേറ്റർ കൃഷ്ണപ്രഭ ആർ, സെക്രട്ടറി പ്രശാന്ത് വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.


Comments are closed