



ആലത്തൂർ: കാമ്പസിനെ രുചിയുടേയും ആഘോഷത്തിന്റേയും വേദിയിലാക്കാൻ ആലത്തൂർ എസ്.എൻ. കോളേജ് ഒരുങ്ങുന്നു. കോളേജ് യൂണിയൻ ‘എസ്പെരാൻസ 2025-26’ (ESPERANZA) അവതരിപ്പിക്കുന്ന ‘ഫുഡ് പിക്കാസോ’ (FOOD PICASSO) എന്ന ബൃഹത്തായ ഭക്ഷ്യമേള 2026 മാർച്ച് 6 വെള്ളിയാഴ്ച കാമ്പസിൽ നടക്കും.
ഭക്ഷണത്തെ ഒരു കലയായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഫുഡ് പിക്കാസോ’ സംഘടിപ്പിക്കുന്നത്. രാവിലെ 10:00 മണി മുതൽ കോളേജ് കാമ്പസിൽ മേള ആരംഭിക്കും. വിദ്യാർത്ഥികൾ നേരിട്ട് തയ്യാറാക്കുന്ന വൈവിധ്യമാർന്ന നാടൻ വിഭവങ്ങളും വിദേശ വിഭവങ്ങളും മേളയുടെ പ്രധാന ആകർഷണമായിരിക്കും.
കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുറമെ പൂർവ്വ വിദ്യാർത്ഥികൾക്കും മേളയിൽ പങ്കാളികളാകാൻ അവസരമുണ്ടാകും. രുചിയുടേയും സംഗീതത്തിന്റേയും ഒരു വർണ്ണാഭമായ ദിനമായിരിക്കും മാർച്ച് 6 എന്ന് കോളേജ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
UPDATION




Comments are closed