shape
shape
  • Home
  • SNGEC
  • ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്സിലിന്റെ യൂണിറ്റ്തല യോഗം

എസ്സ് എൻ ഡി പി യോഗം
ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ

ശ്രീനാരായണ കോളേജ് ആലത്തൂർ
ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്സിലിന്റെ യൂണിറ്റ്തല യോഗം 15.12.2025 നു ഗുരുകൃപ ഹാളിൽ വച്ച് നടന്നു. എസ്സ് എൻ ഡി പി യോഗം കൗൺസിലറും, എസ്സ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗവും ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിൻ്റെ ചാർജ് വഹിക്കുന്ന ശ്രീ പി സുന്ദരൻ യോഗം ഉദ്ഘാടനം ചെയ്തു, ആർ ഡി സി കൺവീനർ ശ്രീ എ എൻ അനുരാഗ് മുഖ്യപ്രഭാഷണം നടത്തി. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് ഡോ എസ് വിഷ്ണു സംഘടനാ സന്ദേശം നടത്തി. കോളേജ് പ്രിൻസിൽപ്പൽ ശ്രീമതി പ്രവീണ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിന്, ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡോ സുമേഷ് ആർ വി സ്വാഗതവും, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശ്രീമതി ദിവ്യ ആർ ആശംസയും, യൂണിറ്റ് ട്രഷറർ ശ്രീമതി സുചരിത ആർ എസ് നന്ദി രേഖപ്പെടുത്തി. വയനാട് വെച്ച് നടന്ന എ എഫ് ഐ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ ജാവലിൻ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡൽ നേടുകയും, ചെന്നെയിൽ വച്ച് നടന്ന ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്ഥാനവും വെങ്കലമെഡൽ കരസ്ഥമാക്കുകയും, സ്വീഡനിൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് മീറ്റിൽ സെലക്ഷനും നേടിയ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഡോ അനീഷ് രാജപ്പൻ, നാച്ചുറൽ എക്സ്ട്രാക്ടിൽ നിന്ന് ടെർപ്പിനോയിഡുകൾ കണ്ടെത്തുന്നതിനും അളവ് നിർണയിക്കുന്നതിനുമായി നവീന ഉപകരണം രൂപകൽപ്പന ചെയ്ത് പേറ്റൻ്റ് നേടിയ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയ ഡോ. ബിനുമോൾ എം, കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ ഡോ സുധീഷ് ടി വി എന്നിവരെ ആദരിച്ചു. മീറ്റിംഗിൽ നിരവധി അധ്യാപകരും അനധ്യാപകരും പങ്കെടുത്തു.

Comments are closed