shape
shape

ഇന്റഗ്രേറ്റഡ് പി എച് ഡി ക്കു അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

ശ്രീ നാരായണ കോളേജ് ആലത്തൂർ/പാലക്കാട് : ഇന്റഗ്രേറ്റഡ് പി എച് ഡി ക്കു അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു ചടങ്ങു 28/06/24 വെള്ളിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ശ്രീ നാരായണ കോളേജ് ആലത്തൂർ കെമിസ്ട്രി വിഭാഗത്തിലെ വിദ്യാർഥികൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER), തിരുവനന്തപുരത്തെ ഇന്റഗ്രേറ്റഡ് പി എച് ഡി യ്ക്കുള്ള ആകെ സീറ്റുകളിൽ 25 % സീറ്റുകൾ കരസ്ഥമാക്കി. കെമിസ്ട്രി വിഭാഗത്തിലെ അഞ്ജു വി എസ്, ഗ്രീഷ്മ ജി, വിഷ്ണു കെ എച്, മേഘ എസ്, എന്നിവരാണ് ഈ തിളക്കമാർന്ന നേട്ടം കൈവരിച്ചത്. കെമിസ്ട്രി വിഭാഗം മേധാവിയായ ശ്രീ ജിജു കെ ആർ ന്റെ നേതൃത്വത്തിൽ കോളേജിൽ നടന്നുവരുന്ന സൗജന്യ ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) കോച്ചിങ് പദ്ധതിയാണ് ഈ തിളക്കമാർന്ന നേട്ടത്തിന് പ്രധാന കാരണം. സാമൂഹികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി അവരെ വിദ്യാഭ്യാസത്തിന്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുന്ന ഇത്തരം പദ്ദതികൾ ആസൂത്രണം ചെയ്യണമെന്നും നമ്മുടെ കലാലയങ്ങളിൽ മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നും അനുമോദന യോഗം ഉദ്ഘാടനം ചെയ്ത പ്രിൻസിപ്പൽ ഡോ. എൻ എസ് രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. യോഗത്തിനു കെമിസ്ട്രി വിഭാഗം അധ്യാപകനായ ഡോ . സുമേഷ് ആർ വി സ്വാഗതവും, കെമിസ്ട്രി വിഭാഗം മേധാവി ശ്രീ. ജിജു കെ ആർ അദ്യക്ഷതയും വഹിച്ചു. ചടങ്ങിൽ ഐ ക്യൂ എ സി കോർഡിനേറ്ററും മാത്‍സ് വിഭാഗം മേധാവിയും ആയ ശ്രീ ദേവദാസ് വി, ബോട്ടണി മേധാവി ഡോ ആർ ബിന്ദു, ഹിന്ദി മേധാവിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ ഡോ. സൗമ്യ സി എസ്, കോമേഴ്‌സ് വിഭാഗം അധ്യാപിക റോസിനി കെ, ലൈബ്രേറിയൻ മഹേഷ് എച് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു. കെമിസ്ട്രി വിഭാഗം അധ്യാപിക ഡോ. അമ്പിളി കെ യു ചടങ്ങിന് നന്ദി അർപ്പിച്ചു.

Comments are closed